അരൂരിൽ ഇടിമിന്നലേറ്റ് 60കാരൻ മരിച്ചു; മിന്നലേറ്റത് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ

 
Aroor

ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60കാരൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. രാവിലെ മുതൽ ഇവിടെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു ഇദ്ദേഹത്തിന് മിന്നലേറ്റത്. ഉടൻ തന്നെ രവിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൺസ്ട്രക്ഷൻ തൊഴിലാളിയാണ് മരിച്ച രവി. ഷീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.


അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്  10 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പട്ടികയും പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web