പള്ളുരുത്തിയില്‍ രക്തം വാര്‍ന്ന് യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
Jun 24, 2025, 14:36 IST
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ആഷിഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവാണ് കൊലപ്പെടുത്തിയത്. പ്രതിയെ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തിങ്കളാഴ്ച വൈകിട്ട് മിനിലോറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് ആഷിഖിനെ കണ്ടെത്തിയത്. പെണ്‍സുഹൃത്ത് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.