54 ദൈവദാസന്മാരെ വിശുദ്ധ പദവിയിലേക്കുള്ള അടുത്ത ഘട്ടങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുള്ള നിർണ്ണായക ഉത്തരവുകളിൽ ലിയോ  മാർപാപ്പ ഒപ്പുവെച്ചു

 
Leo papa

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 ദൈവദാസന്മാരെ വിശുദ്ധ പദവിയിലേക്കുള്ള അടുത്ത ഘട്ടങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുള്ള നിർണ്ണായക ഉത്തരവുകളിൽ ലിയോ പതിനാലാമൻ മാർപാപ്പ ഒപ്പുവെച്ചു.

വിശുദ്ധർക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കാർഡിനൽ മാർസെല്ലോ സെമരാറോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഈ സുപ്രധാന തീരുമാനം. പുതിയ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായത് സ്പാനിഷ് മിഷണറിയായ പെഡ്രോ മാനുവൽ സലാഡോ ആൽബയുടെ ജീവിതസാക്ഷ്യമാണ്.

Offering of life എന്ന വിഭാഗത്തിലാണ് ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2012 ഫെബ്രുവരി 5-ന് ഇക്വഡോറിലെ ഒരു കടൽത്തീരത്ത് വെച്ച് ശക്തമായ തിരമാലയിൽപ്പെട്ട് ഏഴ് കുട്ടികൾ ഒഴുക്കിൽപ്പെട്ടു.

ഒട്ടും മടിക്കാതെ കടലിലേക്ക് ചാടിയ പെഡ്രോ ഓരോ കുട്ടിയെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. എന്നാൽ ഏഴാമത്തെ കുട്ടിയെയും രക്ഷപ്പെടുത്തിയപ്പോഴേക്കും തളർന്നുപോയ അദ്ദേഹം കടലിലെ ഒഴുക്കിൽപ്പെട്ട് മരണമടയുകയായിരുന്നു. 1968-ൽ സ്പെയിനിൽ ജനിച്ച പെഡ്രോ, ഇക്വഡോറിലെ നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമായാണ് തന്റെ ജീവിതം സമർപ്പിച്ചത്.

സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് (1936) വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട സ്റ്റാനിസ്‌ലാവോ ഒർട്ടേഗ ഗാർഷ്യയും 48 സഹപ്രവർത്തകരും ഉൾപ്പെടെയുള്ള 50 പേരെ രക്തസാക്ഷികളായി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ചു.

കത്തോലിക്കാ വിശ്വാസത്തോടുള്ള വിദ്വേഷം മൂലമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.

മറ്റ് മൂന്ന് ദൈവദാസന്മാരുടെ 'വീരോചിതമായ ഗുണങ്ങളും' മാർപാപ്പ അംഗീകരിച്ചു.

ഇതോടെ ഇവർ 'ധന്യൻ ' എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. മധ്യയൂറോപ്പിൽ കർമ്മലീത്ത സഭയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഇറ്റാലിയൻ കന്യാസ്ത്രീ മരിയ എലെറ്റ ഡി ജീസസ്.

  മിഷണറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെത്തുകയും ആറു വർഷത്തോളം ഗുരുതരമായ വൃക്കരോഗം പിടിപെട്ട്  1926-ൽ മരണമടയുകയും ചെയ്ത കർമ്മലീത്ത സഹോദരി. മരിയ റാഫേല്ല ഡി ജിയോവന്ന: ഇറ്റലിയിലെ ജെനോവയിൽ സെന്റ് ഫ്രാൻസിസ് ഓഫ് പോളയുടെ തൃതീയ സഭയ്ക്ക് രൂപം നൽകിയ വനിത.

ഈ അംഗീകാരങ്ങളോടെ ഈ ദൈവദാസന്മാരുടെ നാമകരണ നടപടികൾ കൂടുതൽ വേഗത്തിലാകും. ഇതിൽ പെഡ്രോ മാനുവൽ സലാഡോയുടെ ജീവിതം ഇന്നത്തെ കാലഘട്ടത്തിലെ ക്രിസ്തീയ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി സഭ ചൂണ്ടിക്കാട്ടുന്നു.

Tags

Share this story

From Around the Web