'കേരള ജിയന്ന' അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ഇന്ന്

 
kerla jiyanna

ചങ്ങനാശേരി: 'കേരള ജിയന്ന' എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും. പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായ അച്ചാമ്മ ജേക്കബ്, ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ മാത്രമേ ഫലപ്രദമായ ചികിത്സ സാധ്യമാകൂ എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം നിരസിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെയാണ് ശ്രദ്ധേയയായത്.

വിവാഹജീവിതത്തിന്റെ 21 വര്‍ഷത്തിനിടെ 12 മക്കള്‍ക്ക് ജന്മം നല്‍കിയ അച്ചാമ്മ പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം 1973 ജൂലൈ ഏഴിന് മരിച്ചു. മുട്ടാര്‍ കുമരഞ്ചിറ പള്ളി സെമിത്തേരിയിലാണ് അച്ചാമ്മയെ അടക്കം ചെയ്തിരിക്കുന്നത്. 

അച്ചാമ്മയുടെ 12-ാമത്തെ മകന്‍ ഫാ. റെജി പുലിക്കോട്ട് എസ് ഡി ബി ബി വൈദിക ജീവിതത്തിന്റെ വൈദികപട്ടത്തിന്റെ ജൂബിലി നിറവിലാണ്. ഇന്ന് ആയിരക്കണക്കിന് നിരാലംബ കുട്ടികള്‍ക്കായി ശുശ്രൂഷ ചെയ്തുവരികയാണ് ഈ വൈദികന്‍.

Tags

Share this story

From Around the Web