ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

 
6464

ന്യൂഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. എ.സി. ഇതരമെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോ മീറ്ററിന് ഒരു പൈസ വീതം വര്‍ധിക്കും. 

എസി ക്ലാസുകളുടെ നിരക്ക് വര്‍ധനവ് കിലോമീറ്ററിന് രണ്ടു പൈസയായിരിക്കും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധനയുണ്ടാകില്ല.

500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വര്‍ധിക്കും. പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ വര്‍ധനയുണ്ടാകില്ല. 
ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. 

തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്.

Tags

Share this story

From Around the Web