നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല; പലര്‍ക്കും പരസ്പരം വിളിക്കാന്‍ പോലും കഴിയുന്നില്ലെന്ന് നോര്‍ക്ക സിഇഒ

 
Nepal

നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല; പലര്‍ക്കും പരസ്പരം വിളിക്കാന്‍ പോലും കഴിയുന്നില്ലെന്ന് നോര്‍ക്ക സിഇഒ


തിരുവനന്തപുരം: നേപ്പാളില്‍ 53 മലയാളികള്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് നോര്‍ക്ക. അവര്‍ ഒറ്റപ്പെട്ട സ്ഥാലങ്ങളില്‍ ആണെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. ഹെല്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചിരുന്നു. ഗ്രൗണ്ട് റിയാലിറ്റി അറിയാന്‍ സമയമെടുത്തു. 53 മലയാളികളെ കോണ്‍ടാക്ട് ചെയ്യാന്‍ ഉള്ള വിവരങ്ങള്‍ ഉണ്ട് . ഡയറക്റ്റ് കോണ്‍ടാക്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. അവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. സുരക്ഷിതരാണെന്ന് പ്രതീക്ഷ.


കാഞ്ഞങ്ങാട്, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് പോയ സംഘങ്ങളുമായി സംസാരിക്കാന്‍ കഴിഞ്ഞു. 53 പേരും പല പല ഗ്രൂപുകളില്‍ ആയി പോയവരാണ്. 53 മലയാളികള്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുന്നു.


 ഇതുവരെ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗം സുരക്ഷിതരാണ്. അവരോടൊപ്പം പൊലീസ് സേനയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഉണ്ടായിരുന്നു,അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു.

എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാന്‍ കഴിയും. എന്നാല്‍ വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടത്തേണ്ടതുണ്ട്. 

വാര്‍ത്താവിനിമയസംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാല്‍ കുടുംബവുമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Tags

Share this story

From Around the Web