മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിന്റെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും 52-മത് സ്ഥാപകദിന വാര്‍ഷിക ആഘോഷവും സ്‌തോത്രശുശ്രൂഷയും
മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിന്റെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും 52-മത് സ്ഥാപകദിന വാര്‍ഷിക ആഘോഷവും സ്‌തോത്രശുശ്രൂഷയും ജൂണ്‍ 10 ബുധനാഴ്ച സ്‌കൂള്‍ ക്യാമ്പസില്‍ നടന്നു. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ: ഡോ മലയില്‍ സാബു കോശി ചെറിയാന്‍ സ്‌തോത്ര ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിക്കുകയും ചെയ്തു.
മധ്യകേരള മഹായിടവക സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകളുടെ മാനേജര്‍ പ്രൊഫ. ജോസഫ് തോമസ് മുഖ്യ അതിഥി ആയിരുന്നു.
2025-26 അധ്യയന വര്‍ഷം പത്ത് , പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാം ടി. കുരുവിള, ബര്‍സര്‍ റവ. ബിനു ടി. ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സീന സൂസന്‍ സാം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആലീസ് ജോണ്‍, തഴക്കര പഞ്ചായത്ത് മെമ്പര്‍ ബൈജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.