സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ 50 ശുചിത്വ തൊഴിലാളികൾ ചെങ്കോട്ടയിലെ പ്രത്യേക അതിഥികൾ

 
Redfort

ന്യൂഡൽഹി: ഡൽഹി നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന 50 “സ്വച്ഛതാ കർമ്മചാരിമാരെ” ആദരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ . ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി ഇവരെ ക്ഷണിക്കും എന്നാണ് റിപ്പോർട്ടുകൾ.

തൊഴിലാളികളുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഓരോ സോണൽ ഓഫീസുകളിൽ നിന്നും അഞ്ച് ശുചിത്വ തൊഴിലാളികളുടെ പേരുകൾ (മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും) അവരുടെ പങ്കാളികളുടെ പേരുകൾ സഹിതം പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ശുചിത്വം നിലനിർത്തുന്നതിൽ അവരുടെ സംഭാവനകൾ പരിഗണിച്ചാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.


കൂടാതെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹി നിയമസഭ ഓഗസ്റ്റ് 14, 15 തീയതികളിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്നും അധികൃതർ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക പ്രകടനങ്ങളും ഡൽഹി പോലീസ് ബാൻഡിന്റെ പ്രകടനവും ഇവിടെ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags

Share this story

From Around the Web