കുട്ടികള്‍ക്ക് മാതൃകയാകാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍?
 

 
family

തിരക്കേറിയ കുടുംബജീവിതത്തിനിടയില്‍, കുട്ടികളോട് ആദരവ് പ്രകടിപ്പിക്കാന്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത് അവരെ നന്നായി ശ്രവിക്കുക എന്നതാണ്. ഇന്നത്തെ കാലത്ത് ഇത് വളരെ ആവശ്യമാണ്. നല്ലൊരു ശ്രോതാവാകുവാന്‍, മക്കളെ കേള്‍ക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. കുട്ടികള്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക


കുട്ടികള്‍ നിങ്ങളോട് സംസാരിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് നിങ്ങളുടെ പൂര്‍ണ്ണമായ ശ്രദ്ധ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചെയ്യുന്ന ജോലികള്‍ ഒരു നിമിഷം മാറ്റിവച്ച്, അവരുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നത് ഇടയ്ക്ക് കയറി തിരുത്താനോ ഖണ്ഡിക്കാനോ ശ്രമിക്കാതെ, ശ്രദ്ധയോടെ കേള്‍ക്കുക. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നത് നിങ്ങള്‍ അവരെ ഗൗരവത്തോടെയാണ് കേള്‍ക്കുന്നത് എന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ സഹായിക്കും.

2. മുന്‍വിധി കൂടാതെ സംസാരിക്കുക

പലപ്പോഴും കുട്ടികള്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഉപദേശിക്കാനോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ ഉള്ള തിരക്കിലായിരിക്കും മാതാപിതാക്കള്‍. എന്നാല്‍ അമിതമായ ഉപദേശങ്ങള്‍ ആശയവിനിമയത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയേയുള്ളൂ. അതിനാല്‍, നിങ്ങളുടെ നാവ് നിയന്ത്രിക്കുക. അവരെ നയിക്കാനുള്ള തിടുക്കം മാറ്റിവച്ച് അവര്‍ക്ക് പറയാനുള്ളത് പൂര്‍ണ്ണമായി കേള്‍ക്കാന്‍ തയ്യാറാകണം. കൂടുതലറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മുന്‍വിധി ഇല്ലാത്ത രീതിയിലുള്ള തുറന്ന ചോദ്യങ്ങള്‍ ചോദിക്കുക. അവരുടെ ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയാല്‍ കുട്ടികള്‍ പെട്ടെന്ന് പിന്‍വാങ്ങാന്‍ സാധ്യതയുണ്ട്.

3 . നിങ്ങളുടെ ഉപദേശം മാത്രമല്ല, നിങ്ങളുടെ അനുഭവവും മൂല്യങ്ങളും പങ്കിടുക.

മറുപടി നല്‍കേണ്ട സമയം വരുമ്പോള്‍ അത് വെറുമൊരു പ്രസംഗമായി മാറ്റാതെ, നിങ്ങളുടെ അനുഭവങ്ങളും മൂല്യങ്ങളും പങ്കുവെക്കുക. നിങ്ങളുടെ ജീവിതത്തില്‍ സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് അതിനെ നേരിട്ടതെന്നും ഏതൊക്കെ മൂല്യങ്ങളാണ് നിങ്ങളെ നയിച്ചതെന്നും അവരോട് പറയുക. മാതാപിതാക്കളുടെ അനുഭവകഥകള്‍ കേള്‍ക്കാന്‍ കുട്ടികള്‍ക്ക് എന്നും കൗതുകമാണ്. ഇത് അവരില്‍ വിശ്വാസവും ആത്മവിശ്വാസവും വളര്‍ത്താന്‍ സഹായിക്കും.

4 . പ്രാര്‍ഥിക്കുക

ഈ അവസാന നുറുങ്ങ് ആദ്യം വരണം. നിങ്ങളുടെ കുട്ടി സംസാരിക്കാന്‍ വരുമ്പോള്‍ മനസ്സില്‍ ഒരു കുഞ്ഞു പ്രാര്‍ഥന ചൊല്ലുക. തുറന്ന ഹൃദയത്തോടെ അവരെ കേള്‍ക്കാനും സ്‌നേഹത്തോടെയും കൃപയോടെയും അവരോട് പ്രതികരിക്കാനും ദൈവസഹായം തേടുന്നത് നിങ്ങളുടെ സംഭാഷണത്തെ കൂടുതല്‍ അര്‍ഥവത്താക്കും. കുട്ടികളെ കേള്‍ക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ ക്ഷമ അവരെ മികച്ച വ്യക്തിത്വങ്ങളായി വളരാന്‍ സഹായിക്കും.

Tags

Share this story

From Around the Web