ജൂണ്‍ മാസത്തില്‍ വിശ്വാസികള്‍ ചൊല്ലേണ്ട 5 പ്രധാന പ്രാര്‍ത്ഥനകള്‍
Jun 1, 2026, 20:51 IST
ജൂണ്‍ മാസത്തില്‍ വിശ്വാസികള്‍ ചൊല്ലേണ്ട 5 പ്രധാന പ്രാര്‍ത്ഥനകള്‍
കത്തോലിക്കാ സഭയിൽ ജൂൺ മാസം ഈശോയുടെ തിരുഹൃദയ വണക്കത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ദൈവസ്നേഹത്തിന്റെ മഹാസമുദ്രമായ തിരുഹൃദയത്തോട് കൂടുതൽ അടുക്കാനും ആത്മീയ ചൈതന്യം ആർജ്ജിക്കാനും സഹായിക്കുന്ന അഞ്ച് ശക്തമായ പ്രാർത്ഥനകൾ സഭാ അധികൃതർ വിശ്വാസികൾക്കായി പങ്കുവെച്ചു. ഈ വണക്കമാസത്തിൽ നമ്മുടെ പ്രാർത്ഥനാ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ആ അഞ്ച് പ്രാർത്ഥനകൾ ഇവയാണ്. അതിൽ ഒന്നമത്തെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന. ഈ പ്രാർത്ഥന വിനയത്തിനും ക്ഷമയ്ക്കും ദൈവഹിതത്തിന് അനുസൃതമായി ജീവിക്കാനുമുള്ള കൃപയ്ക്കായി യാചിക്കുന്നു. ശാരീരിക ആരോഗ്യത്തിനും അപകടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ഒപ്പം ഒരു നല്ല മരണത്തിനായുള്ള അനുഗ്രഹവും ഈ പ്രാർത്ഥനയിലൂടെ നാം തേടുന്നു. രണ്ടാമത്തെയാണ് വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന. പാപമോചനത്തിനും മരണനിമിഷം വരെ നന്മയിൽ നിലനിൽക്കാനുമുള്ള വലിയ കൃപയാണ് ഈ വിശുദ്ധ വിശ്വാസികൾക്കായി പകർന്നു നൽകുന്നത്. മൂന്നാമത്തെയാണ് വിശുദ്ധ Gertrude ന്റെ ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന .തിരുഹൃദയത്തെ "നിത്യജീവന്റെ ഉറവിടം" എന്നാണ് വിശുദ്ധ Gertrude ശേഷിപ്പിക്കുന്നത്. ഈശോയുടെ ഹൃദയത്തിലെ ജ്വലിക്കുന്ന സ്നേഹത്താൽ നമ്മുടെ ഹൃദയത്തെയും ശുദ്ധീകരിക്കണമെന്നും നമ്മുടെ ആഗ്രഹങ്ങൾ ദൈവഹിതത്തിന് ചേർന്നതാകണമെന്നും ഈ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു. നാലാമത്തെയാണ് വാഴ്ത്തപ്പെട്ട Miguel Prosയുടെ ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന. ജീവിതം പൂർണ്ണമായും ദൈവത്തിന് ബലിയായി അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സമർപ്പണ പ്രാർത്ഥനയാണിത്. നമ്മുടെ ഹൃദയത്തെ ഈശോയുടെ ഹൃദയത്തിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ചു വെക്കാനും അവിടുത്തെ സ്നേഹത്തിൽ നിന്ന് ഒരിക്കലും വേർപിരിയാതിരിക്കാനും ഈ പ്രാർത്ഥന സഹായിക്കുന്നു. അഞ്ചമത്തെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള Memorare എന്ന പ്രാത്ഥന. പരിശുദ്ധ അമ്മയോടുള്ള 'എത്രയും ദയയുള്ള മാതാവേ' എന്ന പ്രാർത്ഥനയുടെ മാതൃകയിലുള്ളതാണിത്. അവിടുത്തെ സഹായം തേടി വന്നവർ ആരും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്ന ഉറച്ച ബോധ്യമാണ് ഈ പ്രാർത്ഥനയുടെ കാതൽ. ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിൽ ഈശോയുടെ തിരുഹൃദയം നമുക്ക് താങ്ങായിരിക്കാൻ ഈ പ്രാർത്ഥന ചൊല്ലുന്നത് ഉചിതമാണ്. ഈ ജൂൺ മാസത്തിൽ ഈ ദിവ്യ പ്രാർത്ഥനകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഈശോയുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കുമെന്ന് ആത്മീയ ഗുരുക്കൾ ഓർമ്മിപ്പിക്കുന്നു.