ഇന്ത്യന്‍ ക്രിസ്ത്യന്‍ തത്വചിന്തകരുടെ 48-ാമത് വാര്‍ഷിക സമ്മേളനം നടത്തി

ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ രജതജൂബിലി ആ ഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ തത്വചിന്തകരുടെ ദേശീയ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ഫിലോസഫേഴ്സ് ഓഫ് ഇന്ത്യ (എസിപിഐ) യുടെ 48-ാമത് വാര്‍ഷിക സമ്മേളനം നടത്തി.
മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
സമ്പത്തും ഊര്‍ജവും ഉത്സാഹവും ഒത്തുചേരുമ്പോള്‍ അത് സവിശേഷമായ സന്തോഷത്തിനും പ്രതിരോധശേഷിക്കും സാമൂഹിക ബന്ധങ്ങള്‍ക്കും കരുത്ത് പകരുമെങ്കിലും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ദോഷം ചെയ്യുമെന്ന് മാര്‍ അലക്സ് താരാമംഗലം പറഞ്ഞു.
ഇവയുടെ ശ്രദ്ധാപൂര്‍വമല്ലാത്ത കൈകാര്യം വൈകാരി ക ശോഷണത്തിലേക്കും ശാരീരിക ക്ഷീണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മനുഷ്യാസ്തിത്വത്തിന്റെ സമ്പന്നതയും ശോഷണവും അതിജീവിക്കാനുള്ള ദാര്‍ശനിക മാര്‍ഗങ്ങള്‍' എന്ന വിഷയം മാര്‍ അലക്സ് താരാമംഗലം അവ തരിപ്പിച്ചു.
എസിപിഐ പ്രസിഡന്റ് റവ. ഡോ. ജോണ്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. ഡോ. ജോയ് ആലുങ്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റവ. ഡോ. ഐവാന്‍ ഡിസൂസ, റവ. ഡോ. ജോണ്‍സണ്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ മൂന്ന് പുസ്തകങ്ങളുടെ പ്രകാ ശനകര്‍മം നിര്‍വഹിച്ചു.
സെമിനാരി റെക്ടര്‍ ഫാ. മാത്യു പട്ടമന, റവ. ഡോ. ജിന്‍സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളന ദിവസങ്ങളില്‍ 28 പണ്ഡിതര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റവ. ഡോ. കേയ്ത് ഡിസൂസ, റവ. ഡോ. വര്‍ഗീസ് മണിമല, റവ. ഡോ. ജോര്‍ജ് പന്തമ്മാക്കല്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.