തന്റെ അടുത്തു വരുന്നവരുടെ സഹനങ്ങള്‍ എടുത്തുമാറ്റുന്ന ദിവ്യമായ സാന്നിധ്യമാണ് അല്‍ഫോന്‍സാമ്മ: മാര്‍ തോമസ് തറയില്‍

ഭരണങ്ങാനം: അല്‍ഫോന്‍സാമ്മയുടെ കബറിടം ആശ്വാസകേന്ദ്രമാണെന്നും ജീവിതത്തില്‍ ഏറെ സഹനങ്ങളിലൂടെയാണ് കടന്നുപോയ വിശുദ്ധ തന്റെ അടുത്തു വരുന്നവരുടെ സഹനങ്ങള്‍ എടുത്തുമാറ്റുന്ന ദിവ്യമായ സാന്നിധ്യമാണെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
ഭരണങ്ങാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ഫാ. റോബിന്‍ പുതുപറമ്പില്‍, ഫാ. ജോസഫ് കുഴിവേലിത്തടത്തില്‍, ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ആന്റണി തോണക്കര, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ഡൊമിനിക് വെച്ചൂര്‍, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോണ്‍സണ്‍ പാക്കരമ്പേല്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജോസഫ് താന്നിക്കപ്പാറ ജപമാല പ്രദക്ഷിണത്തിനും കാര്‍മികത്വം വഹിച്ചു.
ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയത്തില്‍നിന്ന് അല്‍ഫോന്‍സ കബറിടത്തിങ്കലേക്ക് തുടര്‍ച്ചയായ 26-ാം വര്‍ഷവും തീര്‍ഥാടനം നടത്തി. വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, സഹവികാരി ഫാ. നോബി വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.