വെടി നിര്‍ത്തല്‍ അംഗീകരിച്ച് ഇറാനും ഇസ്രയേലും

 
43435

ടെഹ്‌റാന്‍: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇറാനും  ഇസ്രയേലും തമ്മില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ചു.

ട്രംപാണ് വെടിനിര്‍ത്തല്‍ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിലേക്ക് അവസാനവട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന്, ട്രംപിന്റെ നിര്‍ദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. 


 

Tags

Share this story

From Around the Web