ദാനമായി ലഭിച്ച വിശ്വാസം പകര്‍ന്നു നല്‍കേണ്ടത് ക്രൈസ്തവ ദൗത്യം: ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

 
757

കോഴഞ്ചേരി: ദാനമായി ലഭിച്ച വിശ്വാസം പകര്‍ന്നു നല്‍കേണ്ടത് ക്രൈസ്തവ ദൗത്യമാണെന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത പ്രഥമ അധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. 

മാര്‍ത്തോമ്മ സണ്‍ഡേസ്‌കൂള്‍ സമാജം 120-ാം വാര്‍ഷികത്തോടനുബന്ധിച്ച അധ്യാപക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതബോധനം ഒരു തൊഴില്‍ അല്ല. അപരനു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതാണെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.

ക്രിസ്തുവിനോടു ചേര്‍ന്നുള്ള യാത്രയായിരിക്കണം ഓരോ അധ്യാപകന്റെയും ലക്ഷ്യം. സനാതനസത്യം നമ്മെ അനുദിനം നവീകരണത്തിലേക്ക് നയിക്കുമെന്നുംആ സത്യത്തെ ക്രുശില്‍ ദര്‍ശിക്കാനാകുമെന്നും ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ് ചൂണ്ടിക്കാട്ടി.

സണ്‍ഡേസ്‌കൂള്‍ സമാജം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ച സമ്മേളനം ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി റവ. സജേഷ് മാത്യൂസ്, റവ. ഡോ. ഐപ്പ് ജോസഫ്, റവ. ഡോ. ജി. സാമുവേല്‍, റവ. ഏബ്രഹാം തോമസ്, റവ. ജോര്‍ജ് ചെറിയാന്‍, റവ. ഡോ. കെ. വി. തോമസ്, ടി.ജി. ജോണ്‍സന്‍, മാത്യൂസണ്‍ പി. തോമസ്, പ്രീയ സൂസന്‍ ബിനു എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web