സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് നേരേ ജാഗ്രതയോടെയിരിക്കണം: ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ 

 
3553

കടുത്തുരുത്തി: സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് നേരേ ജാഗ്രതയോടെയിരിക്കണമെന്ന് വിജയപുരം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. ദൈവവചന സഭ(എസ്വിഡി)യുടെ പ്രാര്‍ഥനാ നികേതന്‍ സെന്ററിലെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷ സമാപനത്തില്‍ നടന്ന കൃതജ്ഞതാ ബലിക്കിടെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാ ബലിയില്‍ എസ്വിഡി സഭയുടെ മുംബൈ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമി തോമസ്, എസ്വിഡി പ്രാര്‍ഥനാനികേതന്‍ ഡയറക്ടര്‍ ഫാ. ടൈറ്റസ് തട്ടാമറ്റം, ഫാ. ജോയ്‌സണ്‍ കുര്യന്‍, സഭയുടെ കേരളത്തിലെ മറ്റു ഭവനങ്ങളില്‍നിന്നുള്ള വൈദികര്‍, സമീപ ഇടവകകളില്‍നിന്നും സന്യാസഭവനങ്ങളില്‍നിന്നുമുള്ള വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. എസ്വിഡി സഭാ സ്ഥാപകന്‍ വിശുദ്ധ ആര്‍നോള്‍ഡ് ജാന്‍സിന്റെ ഗ്രോട്ടോ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു.

ജൂബിലി സമാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്വിഡി സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജാന്‍സന്‍ ഫോറം സെക്രട്ടറി ഇട്ടിരാ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ് പുത്തന്‍കാലാ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍ എസ്വിഡി, പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് ആറ്റുപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. 

Tags

Share this story

From Around the Web