ജ്വാല്ലറി ജീവനക്കാർക്കു നേരേ തോക്കു ചൂണ്ടി 43 പവൻ സ്വർണം കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി
Nov 29, 2026, 08:07 IST
പാലക്കാട്: ജ്വല്ലറി ജീവനക്കാർക്കു നേരേ തോക്കു ചൂണ്ടി 43 പവൻ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന് 31 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാരുടെ കീഴിൽ നാലു സംഘങ്ങളായാണ് അന്വേഷണം.
കവർച്ചാസംഘം പഴനിയിലേക്കു കടന്നതായുള്ള സൂചനപ്രകാരം തമിഴ്നാട് പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണു പെരിങ്ങോട്ടുകുറിശി കുന്നത്തുപറന്പിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ ആയുധധാരികളായ മൂന്നുപേർ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് 43 പവനോളം സ്വർണാഭരണങ്ങൾ കവർന്നത്. ഉടമയായ കെ.വി. സനാദിന്‍റെ വീടിനോടു ചേർന്നാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്
കൃത്യമായ ആസൂത്രണത്തോടെയാണു കവർച്ച നടന്നത്.