കൊച്ചി രൂപതയിലെ അള്‍ത്താര ബാലകരുടെ സംഗമം സംഘടിപ്പിച്ചു
Jul 28, 2025, 15:18 IST

ഫോര്‍ട്ട് കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി രൂപതയിലെ 250ലധികം അള്‍ത്താര ബാലകരുടെ സംഗമം സംഘടിപ്പിച്ചു.
രൂപത പ്രസിഡന്റ് കെ.വി. ജിതിന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഷിനോജ് പുന്നക്കല്‍, കെആര്‍എല്‍സിസി ചില്‍ഡ്രന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി ഫാ. അരുണ്‍ തൈപ്പറമ്പിലും ടീമും ക്ലാസുകള്‍ നയിച്ചു. റോഡ് ബാന്‍ഡ് സംഗീതപരിപാടികള്‍ അരങ്ങേറി.
കുമ്ബളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഗായകന്‍ കൂടിയായ ഫാ. ബിബിന്‍ ജോര്‍ജ്, സോനു നാനാട്ട്, ഡിക്‌സണ്‍ ജേക്കബ് , കെ.കെ. സൂസന്‍, ടി.ജി. ഷിബി, സിസ്റ്റര്‍ ജാസ്മിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.