ജപമാല പ്രാര്‍ത്ഥന മാനസികാരോഗ്യത്തിന് ഗുണകരമെന്ന് പഠനം 

 
353

ജപമാല പ്രാര്‍ത്ഥന നല്‍കുന്ന മാനസികാരോഗ്യ ഗുണങ്ങള്‍ വ്യക്തമാക്കുന്ന ഗവേഷണപഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ജപമാല പ്രാര്‍ത്ഥന മറ്റ് ധ്യാനരീതികള്‍ക്ക് സമാനമായ വിധത്തില്‍ മാനസികാരോഗ്യത്തിന് വ്യക്തമായ ഗുണം ചെയ്യുന്നുവെന്ന്  Journal of Religion and Health-
ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

പഠനത്തില്‍ തെളിയിച്ച മറ്റൊരു അതിശയിപ്പിക്കുന്ന വസ്തുത  സ്ഥിരമായി ജപമാല ചൊല്ലുന്നവരില്‍ 62.2% പേര്‍ ബിരുദങ്ങളോ ബിരുദാനന്തര ബിരുദങ്ങളോ നേടിയവരാണ് എന്നതാണ്. ജപമാല ചൊല്ലുന്നതിന്റെ ഗുണങ്ങള്‍ വിലയിരുത്തുന്നതിനായി ഇറ്റലി, പോളണ്ട്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 361 കത്തോലിക്കരെയാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചത്. ജപമാല സ്ഥിരമായി ചൊല്ലുന്നവരില്‍ ഉയര്‍ന്ന തലത്തിലുള്ള മാനസിക ആരോഗ്യവും വര്‍ധിച്ച സഹാനുഭൂതിയും ഗവേഷകര്‍ കണ്ടെത്തി.  കൂടാതെ അവരില്‍ മതപരമായ ഭിന്നതകളും, ഉത്കണ്ഠയും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ധാരാളം ഗവേഷണങ്ങള്‍ മൈന്‍ഡ്ഫുള്‍നെസ്സും മറ്റ് ധ്യാനരീതികളും പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ടെങ്കിലും, ജപമാലയെക്കുറിച്ച് പ്രായോഗികമായി ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന നിരാശയില്‍ നിന്നാണ് പഠനം ആരംഭിച്ചതെന്ന് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി അന്റോണിയാനത്തിലെ പ്രധാന ഗവേഷകനായ ഫാ. ലൂയിസ് ഒവീഡോ പറഞ്ഞു. 

ജപമാല പ്രാര്‍ത്ഥിക്കുന്നത് വിഷാദം കുറയ്ക്കുന്നതിനും ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പോസിറ്റീവായിരിക്കുവാനും സഹായിക്കുന്നുവെന്ന് ഗവേഷണം തെളിയിച്ചു. മൈന്‍ഡ്ഫുള്‍നെസ് ധ്യാനത്തിന്റെ ഫലങ്ങള്‍ ജപമാല മണികളില്‍ ഒളിഞ്ഞിരിക്കുന്നു!

ജപമാല മാനസികാരോഗ്യത്തിന് ബലം പകരുന്ന പ്രാര്‍ത്ഥനാരീതിയാണെന്നു ഗവേഷകര്‍ മനസിലാക്കി. ജപിക്കുന്നവര്‍ക്കു അനുദിന ജീവിതത്തില്‍ 'ശാന്തതയും ആത്മവിശ്വാസവും തിന്മയില്‍ നിന്നുള്ള സംരക്ഷണവും' അനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്തു. 

ഭര്‍ത്താവിന്റെ മരണശേഷം മാനസികമായി തളര്‍ന്ന അവസരത്തില്‍ ജപമാല വളരെ സഹായകമായി എന്നാണ് വിധവയായ ഒരു സ്ത്രീ പറഞ്ഞത ്. മാനസിക നില തെറ്റുമെന്ന അവസരത്തില്‍ ജപമാലയെ കൂട്ട്പിടിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി അവര്‍ കാണുന്നു.

Tags

Share this story

From Around the Web