തൃശൂരിലെ വ്യാജവോട്ട് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം
Aug 12, 2025, 14:19 IST

തിരുവനന്തപുരം: തൃശൂരിലെ വ്യാജവോട്ട് പരാതിയില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് അന്വേഷണം. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എന്‍. പ്രതാപന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചതായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. വ്യാജരേഖ ചമച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്.
വിഷയത്തില്‍ വിശദമായ നിയമപദേശവും തേടും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പോലീസില്‍ പരാതി നല്‍കിയത്.