നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
Aug 12, 2025, 13:28 IST

വഞ്ചനാ കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ടു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും നിവിന്‍ പോളിയും എബ്രിഡ് ഷൈനും വാദിച്ചു.
നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി.എസ്. ഷംനാസാണ് ഇരുവര്‍ക്കുമെതിരേ തലയോലപ്പറമ്പ് പോലീസില്‍ നല്‍കിയത്. കഴിഞ്ഞയാഴ്ച പ്രതികള്‍ക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.