സോനയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം, ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്: കത്തോലിക്ക കോണ്‍ഗ്രസ്

 
535

കൊച്ചി: കോതമംഗലത്ത് വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍നിന്നു ഇറക്കിക്കൊണ്ടുപോയി മര്‍ദ്ദനത്തിനും മതംമാറ്റ നിര്‍ബന്ധത്തിനും വിധേയയായ സോനയുടെ മരണവും അതിലേക്കു നയിച്ച സാഹചര്യവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്.

യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പ്രണയംനടിച്ചു മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് എന്ന വാദത്തിനു ശക്തി പകരുന്നതാണ് യുവതിയുടെ കത്ത്. വിവാഹവാഗ്ദാനം നല്‍കിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റാന്‍ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തല്‍ ഇതിന്റെ പിന്നില്‍ സംഘടിതമായ സംവിധാനങ്ങളുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വോട്ടുബാങ്ക് പ്രീണനത്തിനായി വിഷയത്തെ തമസ്‌കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിഷയത്തെ നിസാരവല്ക്കരിക്കാതെ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശപ്പെട്ടു.

യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടി ഡോ. ജോസുകുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web