40ാം വെള്ളി ആചരണം: വിശുദ്ധ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും 27ന് എയില്‍സ്‌ഫോര്‍ഡ് ദ ഫ്രയേഴ്സില്‍
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷനിലുള്ള ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 40ാം വെള്ളിയോട് അനുബന്ധിച്ച് വിശുദ്ധ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും ഈമാസം 27ന് എയില്‍സ്‌ഫോര്‍ഡ് ദ ഫ്രയേഴ്സ് ദേവാലയത്തില്‍ നടത്തപ്പെടുന്നു.
അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് വിശുദ്ധ കുരിശിന്റെ വഴി ആരംഭിക്കുന്നതും, തുടര്‍ന്ന് ദേവാലയത്തില്‍ വെച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതുമാണ്. ഈ വിശുദ്ധ കര്‍മ്മങ്ങളില്‍ ഡോ. ചെറിയാന്‍ കോട്ടയില്‍,ഫാ. ജോണ്‍സണ്‍ പേഴുംകൂട്ടത്തില്‍ ഒഐസി, ഫാ. ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം
The Friars, Aylesford, Kent ME20 7BX
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Rev. Fr. Johnson Pezhumkoottathil : +44 7553 149970
Arundev : +44 7462 906373