എഴുകുംവയല്‍ കുരിശുമലയില്‍ 40-ാംവെള്ളി ആചരണവും കാല്‍നട തീര്‍ഥാടനവും
നെടുങ്കണ്ടം : 40-ാം വെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപത നാലാമത് നോമ്പുകാല കാല്‍നട തീര്‍ഥാടനം നടന്നു. വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് ആരംഭിച്ച കാല്‍നട തീര്‍ഥാടനയാത്രയ്ക്ക് ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി.
തോപ്രാംകുടി, നെടുങ്കണ്ടം, വെള്ളയാംകുടി എന്നീ സ്ഥലങ്ങളില്‍നിന്ന് എഴുകുംവയല്‍ കുരിശുമലയിലേക്ക് വിവിധ ഇടവകകളുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ കാല്‍നട തീര്‍ഥാടനം നടന്നു.
പ്രധാന കര്‍മങ്ങള്‍ക്ക് തക്കല രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുരിശുമലയില്‍ എത്തിയ വിശ്വാസികള്‍ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ നേര്‍ച്ചക്കഞ്ഞി വിതരണം നടത്തി. തുടര്‍ന്നുള്ള വലിയ നോമ്പിന്റെ ദിവസങ്ങളില്‍ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുരിശുമലയില്‍ രാത്രി ഏഴിന് കുര്‍ബാന ഉണ്ടായിരിക്കും.
രാത്രികാലങ്ങളിലും വിശ്വാസികള്‍ക്ക് മലകയറിയുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാദര്‍ ജോസഫ് ചുനയംമാക്കല്‍ അറിയിച്ചു.