മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം, 11 അംഗങ്ങള്‍; തൃക്കാക്കര മോര്‍ഫിങ് കേസില്‍ നിര്‍ണായക വിവരം

 
morphing


കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസുമായി ബന്ധപ്പെട്ട 'മല്ലു പ്രീമിയം' ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് നാല് മാസം. ഗ്രൂപ്പില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ പ്രതി സനീഷ് പങ്കുവെച്ചിട്ടുണ്ട് എന്ന് കണ്ടെത്തല്‍.

 ഗ്രൂപ്പുകളുടെ വിവരങ്ങള്‍ തേടി ടെലഗ്രാമിന് എസ്‌ഐടി കത്ത് നല്‍കി. വിവരം ലഭിക്കുന്നത് അനുസരിച്ച് തുടര്‍ നടപടിയിലെ കടക്കും.

 11 അംഗങ്ങളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഐഡന്റിറ്റി മറച്ചുവെച്ചാണ് അംഗങ്ങള്‍ ഗ്രൂപ്പില്‍ ഇടപെട്ടിരുന്നത്.

പെണ്‍കുട്ടികളുടെ സാധാരണ ഫോട്ടോകള്‍ ആദ്യം വ്യക്തികള്‍ക്ക് അയച്ചു നല്‍കും. പിന്നിട് അവരുടെ അശ്ലീല ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ പണം നല്‍കി ഗ്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെടുന്നതാണ് സനീഷിന്റെ രീതി. 

ഗ്രൂപ്പില്‍ അംഗകമാകാന്‍ 250 രൂപയാണ് വാങ്ങിയിരുന്നത്. മല്ലു പ്രീമിയം എന്ന പേരില്‍ ഗ്രൂപ്പ് തുടങ്ങിയിട്ട് അധികനാളായില്ലെന്നാണ് പ്രതിയുടെ മൊഴി.

കസ്റ്റഡിയിലുള്ള ശ്രീഹരിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. ഇയാളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. സനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഉടന്‍ അപേക്ഷ നല്‍കും. ഇതുവരെ രണ്ടു പേര്‍ മാത്രമാണ് അറസ്റ്റിലായത്.

 മൂന്നിലധികം ആളുകള്‍ പോലീസ് നിരീക്ഷണത്തില്‍ ഉണ്ട്. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
 

Tags

Share this story

From Around the Web