തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ 2026 ന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകള്‍ക്കുമായി 4 ഇലക്ടറല്‍ റോള്‍ ഒബ്‌സെര്‍വര്‍മാരെ നിയോഗിച്ചു
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ 2026 ന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകള്‍ക്കുമായി 4ഇലക്ടറല്‍ റോള്‍ ഒബ്‌സെര്‍വര്‍മാരെ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ഖര്‍.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യം ഐഎഎസ് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കെ. ബിജു ഐഎഎസ് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ ടിങ്കു ബിസ്വാള്‍ ഐഎഎസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഡോ. കെ വാസുകി ഐഎഎസ് എന്നിങ്ങനെ ആണ് ചുമതലപെടുത്തിയിട്ടുള്ളത്.
ഈ റോള്‍ ഒബ്‌സെര്‍വര്‍മാര്‍ ചുമതലയുള്ള ജില്ലകളില്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും സ്വീകരിക്കുന്ന കാലയളവായ നോട്ടീസ് ഘട്ടത്തിലാണ് ആദ്യ സന്ദര്‍ശനം നടത്തുക.
ഋഞഛ െമുഖേന അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിക്കുന്ന കാലയളവിലാണ് രണ്ടാം സന്ദര്‍ശനം നടത്തുക.ബിഎല്‍ഒമാര്‍ പ്രവര്‍ത്തന പകര്‍പ്പ് പരിശോധിക്കുകയും സപ്ലിമെന്റുകള്‍ അച്ചടിക്കുകയും വോട്ടര്‍ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് മൂന്നാം സന്ദര്‍ശനം നടത്തുക.
ആദ്യ സന്ദര്‍ശന സമയത്ത് എംപി/എംഎല്‍എമാരുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് അവരുടെ പരാതികളും പരാതിവിഷയങ്ങളും കേള്‍ക്കുകയും, പുന:പരിശോധനാ നടപടികളില്‍ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.
അതോടൊപ്പം യോഗത്തിന്റെ തീയതിയും സമയവും മുന്‍കൂട്ടി അറിയിച്ച ശേഷം പൊതുജനങ്ങളുമായി ഒരു യോഗവും ചേരുന്നതാണ്.
ജില്ലാ ശരാശരിയെക്കാള്‍ 1 ശതമാനത്തിലധികമോ, ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ 3 ശതമാനത്തിലധികമോ പേരുകള്‍ ഒഴിവാക്കിയതോ ചേര്‍ത്തതോ ആയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട്, ഡിഇഒമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും വിശദീകരണങ്ങളും ഇലക്ടറല്‍ റോള്‍ ഒബ്‌സെര്‍വര്‍മാര്‍ പരിശോധിക്കും.
പരാതി രഹിതമായി അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടാതെ ന്യൂനതകള്‍ എല്ലാം പരിഹരിച്ചുകൊണ്ടുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ സാധ്യമാക്കാന്‍ ഉള്ള എല്ലാ നടപടികളും എല്ലാ തലത്തിലുംസ്വീകരിച്ചു വരികയാണ് എന്നും ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.