37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള 18 മുതല്‍ 27 വരെ
കൊച്ചി: കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 18 മുതല്‍ 27 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 18ന് വൈകുന്നേരം 5ന് നാടകമേള ഉദ്ഘാടനം ചെയ്യും. അതിനുശേഷം ആദ്യമത്സര നാടകമായ കൊച്ചിന്‍ മിഡാക്കിന്റെ 'അക്ഷയമന്ത്രം' എന്ന നാടകം അവതരിപ്പിക്കും.
തുടര്‍ന്ന് 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6ന് മലയാള നാടകവേദിയുടെ 'ഒരു സുന്ദര ദിവസം', അമ്പലപ്പുഴ സാരഥിയുടെ 'ഞാന്‍ അപ്രസക്തന്‍', തിരുവന്തപുരം സംസ്‌കൃതിയുടെ 'ഭൂട്ടാനി', കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍', ചങ്ങനാശേരി അണിയറയുടെ 'തിര', ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന 'കൂട്', കായംകുളം പീപ്പിള്‍സ് തിയേറ്ററിന്റെ 'ചാപ്ലിന്‍ കുഞ്ഞൂട്ടന്‍', കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന 'ശ്വാസം', സെന്റ് ജോസഫ് കമ്മ്യൂണിക്കേഷന്റെ 'നീതിയുടെ കാവല്‍ക്കാരന്‍' എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
27 ഞായറാഴ്ച വൈകുന്നേരം 5ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. തുടര്‍ന്ന് സെന്റ് ജോസഫ് കമ്മ്യൂണിക്കേഷന്റെ 'നീതിയുടെ കാവല്‍ക്കാരന്‍' എന്ന നാടകം അവതരിപ്പിക്കും.
പ്രവേശനം പാസ് മൂലം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 9446024490, 9037730071, 8281054656, 9633249382