37ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടകമേളയ്ക്ക് ഇന്ന് തുടക്കം,മന്ത്രി പി സി വിഷ്ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും

 
kcbc


കെസിബിസി മീഡിയ കമ്മിഷന്റെ നേത്യത്വത്തില്‍ നടത്തപ്പെടുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടകമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 5.00 ന് ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍ തോമസ് ചക്യാത്ത് അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാതാരം സിജോയ് വര്‍ഗീസ് മുഖ്യാതിഥിയുമായിരിക്കും.

പിഓസി ഡയറക്ടറും കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായ റവ. ഫാ തോമസ് തറയില്‍ ഹൈബി ഈഡന്‍ എംപി, ഉമാ തോസ് എംഎല്‍എ, മുഹമ്മദ് ഷിയാസ് എംഎല്‍എ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. സമ്മേളനത്തെ തുടര്‍ന്ന് കൊച്ചിന്‍ മിഡാക്കിന്റെ അക്ഷയമന്ത്രം എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. നാടകോത്സവം സെപ്തംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 27 ഞായറാഴ്ച വരെയാണ്. എല്ലാ ദിവസവും വൈകിട്ട് ആറിന് നാടകം ആരംഭിക്കുന്നു.


സെപ്തംബര്‍ 27 ഞായറാഴ്ച വൈകിട്ട് 5.00 ന് സമാപനസമ്മേളനവും സമ്മാനദാനവും തുടര്‍ന്ന് പ്രദര്‍ശന നാടകം സെന്റ് ജോസഫ്‌സസ് കമ്യൂണിക്കേഷന്‍സിന്റെ 'നീതിയുടെ കാവല്‍ക്കാരന്‍' എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.

പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പര്‍ 8281054656, 9446024490

Tags

Share this story

From Around the Web