കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് രാഹുല്‍ഗാന്ധി
Jul 28, 2025, 14:51 IST

ന്യൂഡല്‍ഹി: കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് ലോക്‌സഭാ ്രപതിപക്ഷ േനതാവ് രാഹുല്‍ഗാന്ധി. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. മിണ്ടാതിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല. ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റിലും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നു രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചിരുന്നു.