സഭയോട് ചേര്‍ന്ന് ദൈവരാജ്യ നിര്‍മിതിക്കായി പ്രവര്‍ത്തിക്കാന്‍ തയാറാകണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

 
353

മൂവാറ്റുപുഴ: വൈധവ്യത്തിന്റെ ഓര്‍മകളില്‍ ജീവിതത്തെ തളച്ചിടാതെ കുടുംബത്തെ പണിതുയര്‍ത്താനും സഭയോട് ചേര്‍ന്ന് ദൈവരാജ്യ നിര്‍മിതിക്കായി പ്രവര്‍ത്തിക്കാനും തയാറാകണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. 

കോതമംഗലം രൂപത യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വിധവാ ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപത ഡയറക്ടര്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ജോയിസ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി.

മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിവികാരി റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. യൂദിത്ത് നവോമി കെസിബിസി ജനറല്‍ സെക്രട്ടറി മേരി ജോണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു.

മാതൃവേദി രൂപത പ്രസിഡന്റ് ജാന്‍സി മാത്യു, രൂപത അനിമേറ്റര്‍ സിസ്റ്റര്‍ കാരുണ്യ, രൂപത വൈസ് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, മിനി മാനുവല്‍ ജൂഡി, ജെസി ജയിംസ്, ഷീജ റെന്നി എന്നിവര്‍ പ്രസംഗിച്ചു. 

ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറി.

Tags

Share this story

From Around the Web