അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി;  ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ 

 
46464

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്  ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്‌സിയം സ്‌പേസിന്റെ  വിക്ഷേപണം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസയുടെ അറിയിപ്പ്. 

സാങ്കേതിക പ്രശ്‌നം കാരണം ഏഴ് തവണ മാറ്റിവച്ച ദൗത്യമാണ് ഒടുവില്‍ നടക്കാന്‍ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്.രാകേഷ് ശര്‍മ്മയ്ക്ക് ശേഷംആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യാക്കാരനാണ് ശുഭാന്‍ഷു ശുക്ല. 

നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങള്‍. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം.

Tags

Share this story

From Around the Web