ഇസ്രായേല്‍-ഹമാസ് യുദ്ധ ഭീഷണിക്കിടയിലും ജെറുസലേമിലെ ഓശാന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് നാലായിരത്തോളം തീര്‍ത്ഥാടകര്‍

 
424

ജെറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെയിലും ഒലിവ് മലയില്‍ നിന്ന് പഴയ ജറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായറാഴ്ച പ്രദിക്ഷണത്തില്‍ നാലായിരകണക്കിന് തീര്‍ത്ഥാടകര്‍ പങ്കുചേര്‍ന്നു.  

ജെറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നുമുള്ള ക്രൈസ്തവരും വെസ്റ്റ് ബാങ്കില്‍ നിന്നുള്ള വിശ്വാസികളും വിദേശ നയതന്ത്രജ്ഞരും എന്‍.ജി.ഒ. ജീവനക്കാരും വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരും, പ്രവാസി തൊഴിലാളികളുമായിരുന്നു ഓശാന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത്.  ക്രിസ്ത്യന്‍ സ്‌കൗട്ട്‌സ് സംഘം തീര്‍ത്ഥാടകരെ നയിച്ചു. സ്തുതിഗീതങ്ങള്‍ ആലപിച്ചായിരുന്നു പ്രദിക്ഷണം.

ഈന്തപ്പനയുടെ ഓലകള്‍ വീശി തീര്‍ത്ഥാടകര്‍ ജറുസലേമിലെ ഒലിവ് പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിസ്‌കന്‍ ദേവാലയമായ ബെത്ഫാഗില്‍ നിന്ന് അസെന്‍ഷന്‍ മൊണാസ്ട്രിയിലേക്കും അവിടെ നിന്ന് ഗെത്സമേന്‍ തോട്ടത്തിലൂടെ കടന്നു പഴയ നഗരത്തിലും എത്തി. ലയണ്‍സ് ഗേറ്റിനടുത്തുള്ള സെന്റ് ആന്‍ പള്ളിയിലാണ് പ്രദിക്ഷണം സമാപിച്ചത്. ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web