കുരിശിനെ അവഹേളിച്ച പിണറായി സര്‍ക്കാരിന്റ നടപടി അപലപനീയം: ബി.ജെ.പി.
Apr 16, 2025, 15:30 IST

വണ്ണപ്പുറം: കുരിശിനെ അവഹേളിച്ച പിണറായി സര്‍ക്കാരിന്റ നടപടി അപലപനീയമാണെന്നും ആരാധനാ സ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാന്‍ എല്ലാവിധ പിന്തുണയും ബി.ജെ.പി. നല്‍കുമെന്നും ആവശ്യമെങ്കില്‍ കുരിശു സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബി.ജെ.പി. ഏറ്റെടുക്കുമെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുരേഷ്‌കുമാര്‍, ബി.ജെ.പി. വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിറിള്‍.കെ. ജെയിംസ്, കെ.യു. രമ്യാമോള്‍ തുടങ്ങിയവര്‍ പറഞ്ഞു.