വിഭാഗീയതയ്‌ക്കെതിരേ ഒരുമയുടെ ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ കഴിയണം: ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

രാജകുമാരി: വിഭാഗീയതയ്‌ക്കെതിരേ ഒരുമയുടെ ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ കഴിയണമെന്ന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
രാജകുമാരി ദൈവമാത തീര്‍ഥാടന ദേവാലയത്തില്‍ ഓശാനത്തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിഭാഗീയതയുടെയും ഒറ്റ തിരിയലിന്റെയും അനുഭവങ്ങള്‍ സമൂഹത്തില്‍ വളരുന്ന സാഹചര്യമാണ് ഇന്നുള്ളത്. കുടുംബങ്ങളിലും സമൂഹത്തിലും മനുഷ്യത്വപരമായ ഒരുമയോടെ സന്ദേശം നല്‍കാന്‍ എല്ലാവരും പരിശ്രമിക്കണം.
ഭിന്നതയാണ് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും തകര്‍ച്ചയ്ക്ക് കാരണം. ഇതിനെതിരേ ഐക്യത്തിന്റെയും ഒരുമയുടെയും സാക്ഷ്യം നല്‍കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ബിഷപ് പറഞ്ഞു.
മോണ്‍.ഏബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. അമല്‍ മണിമലക്കുന്നേല്‍, ഫാ. അലക്‌സ് ചേര്‍ന്നംകുളം എന്നിവര്‍ സഹകാര്‍മികരായിരുന്നു.