കൊന്നക്കുഴി പാദുവാഗിരി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ 15ന്

ചാലക്കുടി: കൊന്നക്കുഴി പാദുവാഗിരി ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് തിരുസ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കും. ഇറ്റലിയിലെ പാദുവായില്‍ നിന്നുള്ള തിരുശേഷിപ്പും കല്ലറയില്‍വച്ച് ആശീര്‍വദിച്ച തിരുസ്വരൂപവും വിശുദ്ധന്റെ 831 -ാം ജന്മദിനമായ ഓഗസ്റ്റ് 15ന് ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.
15ന് 3.30ന് പൂവത്തിങ്കല്‍ ജംഗ്ഷനില്‍നിന്നും വാഹനങ്ങളുടെ അകമ്ബടിയോടെ തിരുശേഷിപ്പ് പ്രയാണം ആരംഭിക്കും. നാലിന് ചക്രപാണി വളവില്‍നിന്നും പ്രദക്ഷിണം ആരംഭിക്കും. 4.30ന് ഒഎഫ്എം പ്രൊവിഷ്യല്‍ സുപ്പീരിയര്‍ ഫാ. മൈക്കിള്‍ ഈരാളി തിരുശേഷിപ്പ് പ്രതിഷ്ഠയ്ക്കു കാര്‍മികത്വം വഹിക്കും.
കുര്‍ബാന, ലദീഞ്ഞ്, നോവേന എന്നിവയുണ്ടാകും. ഫാ. ജെയ്സന്‍ കാളന്‍ സന്ദേശം നല്‍കും. 14 ന് 5.30 ന് തിരുനാളിന് വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി.
16 മുതല്‍ വൈകീട്ട് 5.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. 24ന് ഊട്ടുതിരുനാള്‍. 10 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയ്‌സന്‍ കോരേത്ത് കാര്‍മികത്വം വഹിക്കും. ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ സന്ദേശം നല്‍കും. പ്രദിക്ഷണം, ഊട്ടുനേര്‍ച്ച. ഏഴിന് മഴനിലാവ്.
വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ പോളി വെളങ്ങനാടന്‍, കൈക്കാരന്മാരായ ജോയ് മേക്കാട്ടുപറമ്പന്‍, വിത്സന്‍ പുതുശേരി, പബ്ലിസിറ്റി കണ്‍വീനര്‍ സണ്ണി കാരക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.