പള്ളിവക സ്ഥലത്തുനിന്ന കുരിശു പിഴുതുമാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണം: യു.ഡി.എഫ്.
Apr 16, 2025, 14:01 IST

വണ്ണപ്പുറം: പള്ളിവക സ്ഥലത്തുനിന്ന കുരിശു പിഴുതുമാറ്റിയ സംഭവത്തില്‍ സെന്റ് തോമസ് പള്ളി വികാരിക്കും വിശ്വാസികള്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യു.ഡി.എഫ്. പ്രതിനിധി സംഘം പറഞ്ഞു.
വനംവകുപ്പിന്റെയും പിണറായി സര്‍ക്കാരിന്റയും നീചമായ പ്രവൃത്തിയാണ് നടപ്പാക്കിയതെന്നും കുരിശ് പുനഃസ്ഥാപിച്ച് വിശ്വാസി സമൂഹത്തോടും കോതമംഗലം രൂപതയോടും മാപ്പുപറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് ആവശ്യപ്പെട്ടു.
വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, യു.ഡി.എഫ്. വണ്ണപ്പുറം മണ്ഡലം കണ്‍വീനര്‍ ബേബി വട്ടക്കുന്നേല്‍ എന്നിവരും മറ്റ് യു.ഡി.എഫ്. നേതാക്കളും സ്ഥലത്തെത്തി.