വനംവകുപ്പിന് എന്തും ചെയ്യാമെന്ന നിലയാണ്, വന്യമൃഗങ്ങളേക്കാള്‍ ഭീകരജീവികളായി വനംവകുപ്പ് ജീവനക്കാര്‍ മാറി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Apr 15, 2025, 11:12 IST

കോതമംഗലം: വന്യമൃഗങ്ങളേക്കാള്‍ ഭീകരജീവികളായി വനംവകുപ്പ് ജീവനക്കാര്‍ മാറിയെന്ന് വനംവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
കേരളത്തില്‍ ഫോറസ്റ്റ് രാജാണ്. വന്യമൃഗങ്ങളേക്കാള്‍ ഭീകരജീവികളായി വനംവകുപ്പ് ജീവനക്കാര്‍ മാറി. ഇത്രമാത്രം അധികാര ദുര്‍വിനിയോഗം നടത്തുന്ന മറ്റൊരു വിഭാഗം സംസ്ഥാനത്തില്ല.
വനംവകുപ്പിന് എന്തും ചെയ്യാമെന്ന നിലയാണ്. പണ്ട് വന്യമൃഗങ്ങളെ മാത്രം ഭയപ്പെട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ ഭീകരജീവികളായാണ് വനംവകുപ്പ് ജീവനക്കാര്‍ വന്നിരിക്കുന്നത്. വനംവകുപ്പിനെ സര്‍ക്കാര്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും ബിഷപ് പറഞ്ഞു.