കുരുത്തോല പ്രദിക്ഷിണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ച നടപടി ബി.ജെ.പി. സര്‍ക്കാരിന്റെ മതനിരോധന രാഷ്ട്രീയം: കൊടിക്കുന്നില്‍ സുരേഷ് എം.പി.
Apr 15, 2025, 08:55 IST

ചങ്ങനാശേരി: ഡല്‍ഹിയില്‍ സമാധാനപരമായി നടത്തിവരുന്ന കത്തോലിക്കരുടെ കുരുത്തോല പ്രദിക്ഷിണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി.
പതിറ്റാണ്ടുകളായി പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലാതെ നടത്തിവരുന്ന ഈ ആത്മീയ ചടങ്ങിന് എതിരായ നടപടി ബി.ജെ.പി. സര്‍ക്കാരിന്റെ മതനിരോധന രാഷ്ട്രീയമാണ്.
ഇത്തരം നീക്കങ്ങള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ഭീതിയും അവഗണനയും വളര്‍ത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ ഘടനയും ഇത്തരത്തില്‍ ദുര്‍ബലമാകാന്‍ അനുവദിക്കരുതെന്നും എം.പി. പറഞ്ഞു.