അടൂരിലെ കത്തോലിക്കാ സഭകളുടെ ആഭിമുഖ്യത്തില്‍ ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തും
Apr 16, 2025, 13:34 IST

അടൂര്‍: അടൂരിലെ കത്തോലിക്കാ സഭകളുടെ ആഭിമുഖ്യത്തില്‍ 18നു ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തും. രാവിലെ 6.30 നു കരുവാറ്റ മാര്‍ സ്ലീവാ കത്തോലിക്കാ പള്ളിയില്‍ നിന്നും ആരംഭിക്കും.
സെന്റ് ജോണ്‍ ഓഫ് ദി ക്രോസ് ലത്തീന്‍ പള്ളിയില്‍ ഫാ. ലൂക്കാ വെട്ടുവേലിക്കളം പീഡാനുഭവ സന്ദേശം നല്‍കും. തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സമാപിക്കും.
ഫാ. ശാന്തന്‍ ചരുവില്‍, ഫാ. ജോസ് വെച്ചുവെട്ടിക്കല്‍, ഫാ. ലൂക്കാ വെട്ടുവേലിക്കുളം, ഫാ. ജോസഫ് പാംപ്ലാനി, ഫാ. ജയിംസ് മടത്തില്‍ചിറ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.