ബംഗളുരുവിൽ നിന്നെത്തിയ ബസിൽ നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി

 
4445

കോട്ടയം: ബംഗളുരുവിൽ നിന്നെത്തിയ ബസിൽ നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് പൊൻകുന്നം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന യാത്ര എന്ന ബസിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web