ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ 3 തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

 
septic


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ 3 പേര്‍ മരിച്ചു. ഡല്‍ഹി മുണ്ട്കയിലെ വ്യവസായ സ്ഥാപനത്തിലെ ശുചീകരണ ജോലിക്കിടെ ആണ് അപകടം. 


വിഷവാതകം ശ്വസിച്ച് ബോധരഹിതയായി തൊഴിലാളികള്‍ ടാങ്കില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു.

അരുണ്‍, സന്ദീപ്, ചന്ദ് എന്നിവരാണ് മരിച്ചത്. മിഥേന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വാതകങ്ങള്‍ ശ്വസിച്ചാണ് അപകടം. മരിച്ച മൂന്ന് പേരും ഡല്‍ഹി സുല്‍ത്താന്‍പുരി സ്വദേശികളാണ്.

 ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ വൈകി. അതുകൊണ്ട് തന്നെ മറ്റൊരു സ്ഥലത്ത് നിന്നാണ് അഗ്‌നിശമന സേനയെ എത്തിച്ചത്. ഈ സമയംകൊണ്ടുതന്നെ തൊഴിലാളികള്‍ മരിച്ചിരുന്നു.
 

Tags

Share this story

From Around the Web