മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍, 3 നാഗാ ക്രിസ്ത്യന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

 
military

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. 3 നാഗാ ക്രിസ്ത്യന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. എം. തൈമേയ്, ജി. കാംസണ്‍, ഐഹങ് ഖുംബ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. 


സെലിയാങ്റോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ജെഞ്ചുയി വിഭാഗവും  നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം ഐസക്-മുയൈവയും  തമ്മില്‍ നവംബര്‍ 4-ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 

സംഭവത്തെ തുടര്‍ന്ന് 500-ലധികം വരുന്ന സംസ്ഥാന-പാരാമിലിട്ടറി സേനാംഗങ്ങളെ മേഖലയില്‍ വിന്യസിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web