സ്വിസ് ഗാർഡിലേക്ക് 28 പുതിയ സൈനികർ കൂടി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുത്ത് ലെയോ പാപ്പ
വത്തിക്കാന്റെ ഔദ്യോഗിക സൈന്യമായ സ്വിസ് ഗാർഡിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വത്തിക്കാനിലെ സാൻ ദമാസോ ചത്വരത്തിൽ നടന്നു.
28 പുതിയ അംഗങ്ങളാണ് ഇത്തവണ മാർപാപ്പയോടും സഭയോടും കൂറുപ്രഖ്യാപിച്ച് സൈന്യത്തിന്റെ ഭാഗമായത്.
തങ്ങളുടെ ജീവൻ നൽകിയും മാർപാപ്പയെ സംരക്ഷിക്കുമെന്ന് മൂന്ന് വിരലുകൾ ഉയർത്തിപ്പിടിച്ച് പുതിയ സൈനികർ പ്രതിജ്ഞ എടുത്തു. സ്വിറ്റ്സർലൻഡിലെ വിവിധ ഭാഷകളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
സ്വിസ് ഗാർഡ് കമാൻഡർ ക്രിസ്റ്റോഫ് ഗ്രാഫ് പുതിയ അംഗങ്ങളെ അഭിസംബോധന ചെയ്തു.
യൂണിഫോം ധരിക്കുന്നത് കേവലം ബാഹ്യമായ ഒന്നല്ലെന്നും, അത് സേവനത്തിനുള്ള സമർപ്പണമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ പുതിയ അംഗങ്ങളെ മാർപാപ്പ അഭിനന്ദിച്ചു.
അച്ചടക്കം, ത്യാഗം, മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധത എന്നിവ ഇന്നത്തെ ലോകത്തിന് വലിയൊരു മാതൃകയാണെന്ന് പാപ്പ പറഞ്ഞു.