ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്കു പോയ 28 മലയാളികളെ ബന്ധപ്പെടാനാകുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്ത്

ഉത്തരാഖണ്ഡ്:ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്കു പോയ 28 മലയാളികളെ ബന്ധപ്പെടാനാകുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്ത്.
20 മുംബൈ മലയാളികളും എട്ടു കേരളത്തില്‍ നിന്നുള്ളവരുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഇവരെ ഇന്നലെ മുതല്‍ ബന്ധപ്പെടാനാവുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ഇവര്‍ സുരക്ഷിതരായിരിക്കുമെന്നും ബന്ധപ്പെടാന്‍ കഴിയാത്തത് വിനിയമ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണെന്നുമാണ് ടൂര്‍ ഓപ്പറേറ്റേഴ്സ് വ്യക്തമാക്കുന്നത്.
ഇന്നലെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്.ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ ഒന്നാകെ തുടച്ച് നീക്കി.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനയുടെയും കരസേനയുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.കാണാതായവരില്‍ പത്തോളം സൈനികരും ഉള്‍പ്പെടും. ഇതില്‍ രണ്ട് സൈനികരുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട 80 ഓളം ആളുകളെ രക്ഷപ്പെടുത്തി.സംസ്ഥാനത്തെ എട്ടോളം ജില്ലകളിലെ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.