യുകെയില്‍ 246 ഹോങ്കോംഗ് സ്വദേശികള്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

 
Hongkong

ഹോങ്കോംഗ്: ഈസ്റ്ററിനോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും വിവിധ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റർ വിജിൽ ആഘോഷത്തോട് അനുബന്ധിച്ച് ഹോങ്കോങ്ങിൽ നിന്നുള്ള 246 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി സ്ഥിരീകരണം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇന്നലെ മെയ് 19നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.

മുതിർന്നവരും യുവജനങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്നും 11 വയസ്സിന് താഴെയുള്ള കുട്ടികളും 36-45 വയസ്സ് പ്രായമുള്ളവരുമാണ് മാമ്മോദീസ സ്വീകരിച്ചവരില്‍ ഏറെയുമെന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഹോങ്കോങ്ങില്‍ നിന്നുള്ള ആയിരകണക്കിന് ആളുകളാണ് യുകെയില്‍ കഴിയുന്നത്. 10 നഗരങ്ങളിലായി വെസ്റ്റ്മിൻസ്റ്റർ, സൗത്ത്വാർക്ക്, സാൽഫോർഡ്, ഗ്ലാസ്ഗോ തുടങ്ങിയ നിരവധി രൂപതകളിലുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

Tags

Share this story

From Around the Web