അടൂര്‍ മാര്‍ സ്ലീവാ പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നാളെ 

 
2424

അടൂര്‍: വിശുദ്ധവാരത്തോടനുബന്ധിച്ച് അടൂര്‍ മാര്‍ സ്ലീവാ പള്ളിയില്‍ നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയും പെസഹ തിരുക്കര്‍മങ്ങളും കാല്‍കഴുകല്‍ ശുശ്രൂഷയും. തുടര്‍ന്ന് കുര്‍ബാനയുടെ പ്രദക്ഷിണവും ആരാധനയും.

18നു രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. രാവിലെ 10 മുതല്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന. ഒന്നിന് ആരാധന സമാപനം.

തുടര്‍ന്ന് നേര്‍ച്ച കഞ്ഞി. രണ്ടു മുതല്‍ മൂന്നുവരെ പുത്തന്‍പാന. മൂന്നിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍. 19നു രാവിലെ 6.30ന് കുര്‍ബാന, പുത്തന്‍ തീയും പുത്തന്‍ വെള്ളം വെഞ്ചരിപ്പും.

ജ്ഞാനസ്‌നാന വൃത നവീകരണം. 20നു പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന, പ്രസംഗം, പ്രദക്ഷിണം. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ലൂക്കാ വെട്ടുവേലിക്കളം കാര്‍മികത്വം വഹിക്കും.

Tags

Share this story

From Around the Web