ശശി തരൂരിന്റെ മോദി സ്തുതി: കോണ്‍ഗ്രസ് ഹൈക്കമാന്റും തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു, തരൂരുമായി ഇനി ചര്‍ച്ചയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം; ലോകവേദിയില്‍ ഇന്ത്യയുടെ സ്വത്താണ് മോദിയെന്ന് തരൂര്‍

 
4646

ശശി തരൂരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു തരൂരിന്റെ   മോദി സ്തുതിയില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചര്‍ച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്റെ  മോദി സ്തുതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂര്‍ ലക്ഷ്യമിട്ടത് രാഹുല്‍ ഗാന്ധിയെയെന്നാണ് ബി.ജെ.പി. വിലയിരുത്തല്‍. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്ന് തരൂര്‍ സമ്മതിച്ചു. രാഹുലിന്റെ നയങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും സ്വീകാര്യതയില്ലെന്നും ബി.ജെ.പി. വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജം സമാനതകളില്ലാത്തതാണെന്നും ആഗോള വേദിയില്‍ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കുകയാണ് ശശി തരൂര്‍.
 

Tags

Share this story

From Around the Web