സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട് 

 
646464

കൊല്ലം: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്. കൊല്ലത്തും തൃശൂരിലുമാണ് വോട്ട്. 
കൊല്ലത്ത് കുടുംബ വീടായ ലക്ഷ്മി നിവാസിന്റെ വിലാസത്തിലാണ് സുഭാഷിന് വോട്ടുള്ളത്. 

സുഭാഷിന്റെ ഭാര്യ റാണിക്കും കൊല്ലത്തും വോട്ടുണ്ട്. സുരേഷ് ഗോപിയുടെ വീടിന്റെ വിലാസത്തിലാണ് തൃശൂരിലും ഇവര്‍ക്ക് വോട്ടുള്ളത്.

ഇരവിപുരം നിയമസഭ മണ്ഡലത്തിലെ 84-ാം നമ്പര്‍ വിജ്ഞാന്‍ ഭവന്‍ ബൂത്തിലാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വിജ്ഞാന്‍ ഭവന്‍ ബൂത്തിലെ 1116-ാം നമ്പര്‍ വോട്ടറാണ് സുഭാഷ് ഗോപി. 

ഭാര്യ റാണി 1114 -ാം നമ്ബര്‍ വോട്ടറുമാണ്. കൊല്ലത്ത് ഇവര്‍ വോട്ടു ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്കും തൃശൂരില്‍ വോട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Tags

Share this story

From Around the Web