എറണാകുളം വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍1 സ്ഥിരീകരിച്ചു
Aug 12, 2025, 12:16 IST

കൊച്ചി: എറണാകുളം വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍1 സ്ഥിരീകരിച്ചു. പതിനാലോളം വിദ്യാര്‍ത്ഥികള്‍ പനിയെത്തുടര്‍ന്ന് ചികിത്സയിലാണ്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുക. അതേസമയം, ഭയാനകമായ അന്തരീക്ഷം ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.