60 വര്‍ഷത്തിലധികമായി കൈവശമുള്ള ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചത്, ഇത് കൈയേറ്റമല്ല; തൊമ്മന്‍കുത്തില്‍ കുരിശ് നശിപ്പിച്ച വനംവകുപ്പ് നടപടി പ്രതിഷേധകരമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. 

 
5353

തൊടുപുഴ: തൊമ്മന്‍കുത്ത് ഇടവക നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് നശിപ്പിച്ച വനംവകുപ്പ് നടപടി പ്രതിഷേധകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.

60 വര്‍ഷത്തിലധികമായി കൈവശമുള്ള ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചത്. ഇതിനെ കൈയേറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ല. പട്ടയ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജോയിന്റ് വേരിഫിക്കേഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതുമാണ്. 

ഈ ഘട്ടത്തില്‍ കൈവശഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പിന് അവകാശമില്ല. കൂടുതല്‍ കൃഷി സ്ഥലങ്ങളും റവന്യൂ ഭൂമിയും വനമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നില്‍. 

ഏതെങ്കിലും കൈയേറ്റക്കാരന്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിക്കുന്നതും 60 വര്‍ഷമായി കൈവശ അവകാശമുള്ള
ജണ്ടയ്ക്ക് വെളിയിലുള്ള സ്ഥലത്ത് ഇടവക ദേവാലയം ആരാധനയ്ക്കായി കുരിശ് സ്ഥാപിക്കുന്നതും രണ്ടായി കാണണം. 

പരിപാവനമായ കുരിശിനെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എം്പി. ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web