കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎഅന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കുടുംബം

 
kothamangalam

കോതമംഗലം:കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കുടുംബം. 


കൂടുതല്‍ പെണ്‍കുട്ടികള്‍ റമീസിന്റെ വലയില്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതി ഡിജിപിക്ക് നേരിട്ട് കൈമാറുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയെന്ന് സഹോദരന്‍ പറഞ്ഞു.


എന്‍ഐഎ അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് പ്രതീക്ഷ. പ്രതിയുടെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും മറ്റേതെങ്കിലും പെണ്‍കുട്ടിയെ മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചോ എന്നും അന്വേഷിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. 


നീതി കിട്ടാനായി നിയമപരമായ പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായി സഹോദരന്‍ പറഞ്ഞു.


ലൗ ജിഹാദ് ആരോപണം തള്ളിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേസ് എന്‍ഐഎക്ക് വിടുന്നതില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതികരിച്ചു. പ്രതി റമീസിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. 

ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തേക്കും. റമീസിന്റെ മാതാപിതാക്കള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തിലെന്ന് സൂചന.ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി.

പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. 


പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തുനല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ നിസാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് ആരോപണം.

Tags

Share this story

From Around the Web